dharnna-

കൊല്ലം: തുറമുഖ വികസനമുരടിപ്പ് സംബന്ധിച്ച് സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇമിഗ്രേഷൻ കേന്ദ്രം ആരംഭിക്കാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കാതിരിക്കുകയും കത്തിനോട് പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നത് ദുരൂഹമാണ്. വിഷയത്തിൽ സർക്കാർ പാലിക്കുന്ന മൗനം സംശയം ജനിപ്പിക്കുന്നതാണ്.
കൊല്ലം - മിനിക്കോയ് - ലക്ഷദ്വീപ് യാത്രാക്കപ്പൽ സർവീസ് ആരംഭിക്കുക, വിദേശ ചരക്കുകപ്പലുകൾ, യാത്രാക്കപ്പലുകൾ, വിനോദ സഞ്ചാരകപ്പലുകൾ എന്നിവയ്ക്ക് കൊല്ലം തുറമുഖത്തിന്റെ സേവനം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തുറമുഖ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പി.ആർ. പ്രതാപചന്ദ്രൻ അദ്ധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, ഡി.സി.സി പ്രസിഡന്റ്‌ പി.രാജേന്ദ്രപ്രസാദ്, ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, ബിന്ദു കൃഷ്ണ, എ.കെ.ഹഫീസ്, സൂരജ് രവി, രത്നകുമാർ, സുൽഫിക്കർ സലാം, നയാസ് മുഹമ്മദ്‌, ജോർജ്.ഡി. കാട്ടിൽ, കുരീപ്പുഴ മോഹനൻ, ആർ. രമണൻ, ആർ.സുനിൽ, ടി.കെ.സുൾഫി, ബിജു ലുക്കോസ്, എം.എ.മജീദ്, എൻ. മരിയാൻ എന്നിവർ സംസാരിച്ചു.