തഴവ: പാവുമ്പ ചുരുളി ഏലായിലെ എള്ളുകൃഷി വിളവെടുപ്പ് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം മധു മാവോലിൽ ഉദ്ഘാടനംചെയ്തു. യോഗത്തിൽ പാടശേഖരസമിതി പ്രസിഡന്റ് രാജേന്ദ്രൻ അദ്ധ്യക്ഷനായി. കൊട്ടാരക്കര സദാനന്ദപുരം കാർഷിക വിജ്ഞാന കേന്ദ്രത്തിലെ ഡോ. പൂർണിമായാദേവ് മുഖ്യപ്രഭാഷണം നടത്തി. വിനോദ്, ശ്രീനിവാസൻ, മുരളി ഐശ്വര്യ, സുഭാഷ് എന്നിവർ സംസാരിച്ചു.