sankar-
ആർ.ശങ്കർ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ നടന്ന അവാർഡ്ദാനവും ഡോ. യൂനുസ് അനുസ്മരണവും എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: തികഞ്ഞ മനുഷ്യസ്‌നേഹിയും മതസൗഹാർദ്ദത്തിന്റെ വക്താവുമായിരുന്നു യൂനുസ്‌കുഞ്ഞെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. ആർ.ശങ്കർ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ നടന്ന അവാർഡ്ദാനചടങ്ങും യൂനുസ് അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി ഏർപ്പെടുത്തിയ മികച്ച സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള രാഷ്ട്രീയ ജ്യോതി പുരസ്‌കാരം രതികുമാർ ഏറ്റുവാങ്ങി. ആർ.ശങ്കർ സമിതി പ്രസിഡന്റ് വിശ്വകുമാർ കൃഷ്ണജീവനം അദ്ധ്യക്ഷത വഹിച്ചു. ഉമയനല്ലൂർ കുഞ്ഞുകൃഷ്ണപിള്ള, സുജയ് ഡി.വ്യാസൻ, പി.എസ്. സീനാദേവി, ഡോ. വി.എസ്. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.വിവിധ മേഖലകളിലെ പ്രതിഭകൾക്ക് അവാർഡുകൾ വിതരണം ചെയ്തു.