കൊല്ലം: പ്രവർത്തന മികവിനുള്ള കേന്ദ്രസർക്കാരിന്റെ ദീനദയാൽ ഉപാധ്യായ ശാക്തീകരൺ പുരസ്‌കാരം പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്തിന്.കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയമാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.

2020-21 വർഷത്തെ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. 15 ലക്ഷം രൂപയാണ് പുരസ്‌ക്കാര തുക. പഞ്ചായത്ത്‌ രാജ് ദിനമായ 24ന് ജമ്മുകാശ്മീരിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌ക്കാരം സമ്മാനിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഗ്രാമപഞ്ചായത്തായിട്ടും പദ്ധതി ആസുത്രണം, ദാരിദ്ര്യനിർമാർജ്ജന പദ്ധതികൾ, വയോജനങ്ങൾക്കായി നടപ്പാക്കുന്ന പദ്ധതികൾ, ബാലസൗഹൃദ പഞ്ചായത്ത് എന്ന അംഗീകാരം, പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിലെ ശ്രദ്ധ, നികുതിപിരിവിലെ പൂർണ്ണത, ജനങ്ങൾക്ക് കാലവിളമ്പം കൂടാതെ നൽകുന്ന സേവനങ്ങൾ തുടങ്ങിയവയാണ് അവാർഡിനായി പരിഗണിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണിക്കൃഷ്ണനും സെക്രട്ടറി കെ.സീമയും പറഞ്ഞു.