കൊല്ലം: സംസ്ഥാന മന്ത്റിസഭാ വാർഷികാഘോഷത്തിന്റെ ഭാഗമായി 25ന് ആശ്രാമം മൈതാനത്ത്
ഒരുലക്ഷത്തോളം ചതുരശ്ര അടി വിസ്തീർണത്തിൽ തയ്യാറാക്കുന്ന ശീതീകരിച്ച പന്തലിൽ പ്രദർശന, വിപണനമേള ഒരുക്കുമെന്ന് കളക്ടർ അഫ്സാന പർവീൺ പറഞ്ഞു. പ്രവേശനം സൗജന്യമാണ്. കലാപരിപാടികൾക്കായി വലിയ സ്ഥിരം സ്റ്റേജും സജ്ജമാക്കും. മൈതാനത്തിന്റെ വിസ്തൃതി പരമാവധി പ്രയോജനപ്പെടുത്തിയാകും മേളയുടെ സംഘാടനം.
ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്ന ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്റക്ചർ ആൻഡ് കൺസ്ട്രറക്ഷൻ ഡയറക്ടർ പ്രൊഫ. ബി. സുനിൽ കുമാർ, ഡെപ്യൂട്ടി ഡയറക്ടർ കെ. രാഘവൻ, ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ അനിൽ കുമാർ, ജില്ലാ വികസന കമ്മിഷണർ ആസിഫ് കെ.യൂസഫ്, എ.ഡി.എം എൻ. സാജിതാ ബീഗം, സംഘാടക സമിതി കൺവീനർ കൂടിയായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എസ്.എസ്. അരുൺ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.