കൊട്ടിയം: ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് സർക്കാരിന്റെ മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തെങ്കിലും പണം കണ്ടെത്താനാവാതെ വലയുന്ന പ്രസന്നദാസ് കനിവുള്ളവരുടെ കൈത്താങ്ങ് തേടുന്നു.
മയ്യനാട് വലിയവിള പി.എസ്.മന്ദിരത്തിൽ പ്രസന്ന ദാസിന്റെ (53) ഇരു വൃക്കകളും ആറു വർഷമായി തകരാറിലാണ്. ഡയാലിസിസ് ചെയ്താണ് ജീവൻ മുന്നോട്ടു കൊണ്ടുപോകുന്നത്. മേശരിയായിരുന്നു പ്രസന്നാദാസ്. ഭാര്യയും മകനും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സ. ആഴ്ചയിൽ മൂന്ന് ഡയാലിസിസ് വേണം. ഇതിനായി 6000 രൂപ വേണ്ടി വരും. മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് അടുത്തുതന്നെ വൃക്കദാതാവിനെ ലഭിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. 10 ലക്ഷം രൂപ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി വേണ്ടിവരും. പ്രസന്നദാസിന്റെ പേരിൽ ഇന്ത്യൻ ബാങ്ക് മയ്യനാട് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 859598853. ഐ.എഫ്.എസ്.സി കോഡ്: ഐ.ഡി.ഐ.ബി 000എം 024, ഫോൺ: 9995658792, 9496141892.