പുനലൂർ: ആര്യങ്കാവ് സർവീസ് സഹകരണ ബാങ്കിൽ ജില്ല പഞ്ചായത്തിൽ നിന്ന് ലഭിച്ച പത്ത് ലക്ഷം രൂപ ചെലവഴിച്ച് പ്രവർത്തനം ആരംഭിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. കാർഷിക-വിഭവ -സംഭരണ വിപണന കേന്ദ്രവും ഉത്പ്പന്നങ്ങൾ ശേഖരിക്കുന്നതിനുള്ള വാഹനത്തിന്റെ പ്രവർത്തനോദ്ഘടവുമാണ് ഇന്ന് നടക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാം .കെ.ഡാനിയേൽ പദ്ധതികളുടെ പ്രവർത്തനോദ്ഘാടനവും വാഹനത്തിന്റെ ഫ്ലാഗ് ഒഫും നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് പി.ബി.അനിൽമോൻ അദ്ധ്യക്ഷനാകും. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ നജീബത്ത് കാർഷിക വിപണന കേന്ദ്രം ഉദ്ഘാടനവും ജില്ല പഞ്ചായത്ത് അംഗം കെ.അനിൽകുമാർ ആദ്യവിൽപ്പനയും ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ് കാരുണ്യ നിധി ഉദ്ഘാടനവും ജില്ല വ്യവസായകേന്ദ്രം മാനേജർ പദ്ധതി വിശദീകരണവും നടത്തും. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലേഖ ഗോപാലകൃഷ്ണൻ, പുനലൂർ സഹകരണ അസി.രജിസ്ട്രാർ എസ്. മധു, ആര്യങ്കാവ് പഞ്ചായത്ത് കൃഷി ഓഫീസർ ടി.അമ്പിളി,ബാങ്ക് ഡയറക്ടർമാരായ എൻ.രാജേന്ദ്രൻ നായർ, കെ.കൊച്ചുകോശി, കെ.കെ.സരസൻ, കെ.മൈതീൻ കുട്ടി, പി.രാജു, എം.രസികുമാർ, ജൂലിയറ്റ് മേരി, സീമ സന്തോഷ്, ഡി.രാധാകൃഷ്ണൻ,റസീയ, സി.പി.ഐ ആര്യങ്കാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്.സോമരാജൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിനുമാത്യൂ, ബിനു ശിവപ്രസാദ്,അച്ചൻകോവിൽ രാധകൃഷ്ണൻ, എം.കെ.ഉണ്ണി പിള്ള, എ.ജോസഫ്, കെ.എ.പ്രദീപ് തുടങ്ങിയവർ സംസാരിക്കും. ബാങ്ക് വൈസ് പ്രസിഡന്റ് സി.ചന്ദ്രൻ സ്വാഗതവും സെക്രട്ടറി വി.വിജുകുമാർ നന്ദിയും പറയും. ജില്ല പഞ്ചായത്തിന്റെ സഹകരണ സംഘങ്ങൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.