കൊട്ടാരക്കര: കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേടത്തിരുവാതിര മഹോത്സവം 26ന് തുടങ്ങുമെന്ന് ഭാരവാഹികൾ വാ‌ർത്താസമ്മേളനത്തിൽ അറിയിച്ചു. 26ന് രാത്രി 7.30നും 8.15നും മദ്ധ്യേ തൃക്കൊടിയേറും. 8.20ന് ഉദ്ഘാടന സമ്മേളനം റൂറൽ എസ്.പി കെ.ബി.രവി ഉദ്ഘാടനം ചെയ്യും. ഉപദേശക സമിതി പ്രസിഡന്റ് ആർ.അനിൽകുമാർ അദ്ധ്യക്ഷനാകും. വൈദ്യുതി ബോർഡ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ എസ്.ഉദയകുമാർ വൈദ്യുത ദീപാലങ്കാരം സ്വിച്ച് ഓൺ ചെയ്യും. 9ന് പിന്നണി ഗായകൻ വിജയ് യേശുദാസ് നയിക്കുന്ന സംഗീത സദസ്. 27ന് രാവിലെ 11ന് പ്രഭാഷണം, വൈകിട്ട് 3ന് നൃത്താർച്ചന, 6.45ന് പ്രഭാഷണം, 9ന് തേരേറ്റ്. 28ന് വൈകിട്ട് 3.30ന് നൃത്തനൃത്യങ്ങൾ, 6.45ന് പ്രഭാഷണം, രാത്രി 9ന് മെഗാ ഷോ -മഴവില്ല്. 29ന് രാവിലെ 11ന് നീലേശ്വരം സദാശിവന്റെ പ്രഭാഷണം, വൈകിട്ട് 5ന് നൃത്തസന്ധ്യ, 645ന് പ്രഭാഷണം, രാത്രി 9ന് പ്രസീദ ചാലക്കുടി നയിക്കുന്ന ഗോത്രകലാമേള. 30ന് വൈകിട്ട് 5ന് നൃത്തനൃത്യങ്ങൾ, 6.45ന് പ്രഭാഷണം, രാത്രി 8.10ന് നൃത്തരാവ്, 9ന് സ്റ്റീഫൻ ദേവസിയുടെ മ്യൂസിക്കൽ ഫ്യൂഷൻ. മേയ് 1ന് വൈകിട്ട് 5.15ന് നൃത്തനൃത്യങ്ങൾ, 6.45ന് പ്രഭാഷണം, രാത്രി 9ന് ശബരീഷ് പ്രഭാകറിന്റെ വയലിൻ ഫ്യൂഷൻ. 2ന് രാത്രി 9.30ന് നാദലയതരംഗ്. 3ന് വൈകിട്ട് 6.45ന് പ്രഭാഷണം, രാത്രി 9ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും. 4ന് വൈകിട്ട് 7ന് സാംസ്കാരിക സമ്മേളനവും പുരസ്കാര വിതരണവും. ദേവസ്വംബോർഡ് പ്രസിഡന്റ് അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. 9.30ന് മേജർസെറ്റ് കഥകളി. 5ന് വൈകിട്ട് 3ന് നാദസ്വര കച്ചേരി, 6ന് വയലിൻ കച്ചേരി, 6.45ന് കോടതിവിളക്ക്, രാത്രി 9.30ന് പള്ളിവേട്ട എഴുന്നള്ളത്ത്. 6ന് തിരു:ഉത്സവ ദിനത്തിൽ രാവിലെ 8ന് തിരു:ആറാട്ടും തുടർന്ന് കൊടിയിറക്കും. 9ന് ഭരതനാട്യം, 10,30ന് നൃത്താർച്ചന, വൈകിട്ട് 3.30ന് കെട്ടുകാഴ്ച. രാത്രി 9.30ന് ചലച്ചിത്ര നടി പത്മപ്രിയയും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, 11ന് കാക്കാലചരിതം, 12ന് നടനം. ഉത്സവ ദിനങ്ങളിൽ ഉച്ചയ്ക്ക് 12ന് അന്നദാനം ഉണ്ടായിരിക്കും. വാ‌ർത്താസമ്മേളനത്തിൽ ഉപദേശക സമിതി പ്രസിഡന്റ് ആർ.അനിൽകുമാർ മുകളുവിള, സെക്രട്ടറി ആർ.വത്സല, എ.അശ്വനിദേവ്, കെ.രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.