
പോരുവഴി : ജലജീവൻ മിഷൻ രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി പോരുവഴി ഗ്രാമപഞ്ചായത്തിൽ ഇടയ്ക്കാട് ഗവ.യു.പി.എസിൽ നടന്ന ശിൽപ്പശാല ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസർ ഷാഫി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് അദ്ധ്യക്ഷനായി. ഐ.എസ്.എ.ഡയറക്ടർ കെ.ആർ.ഉല്ലാസ്, വാട്ടർ അതോറിട്ടി ഓവർസിയർ ഹേമ എന്നിവർ ക്ലാസുകൾ നയിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസിറാ ബീവി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീജ, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ നമ്പൂരേത്ത് തുളസീധരൻ പിള്ള, രാജേഷ് വരവിള, പ്രസന്ന, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അരുൺ ഉത്തമൻ, ഫിലിപ്പ്, ശാന്ത. കെ, സ്മിത, ശ്രീത സുനിൽ, ഐ. എസ്. എ കോർഡിനേറ്റർമായ എൻ.എസ്. വിജയരാജ്, ഫാത്തിമ സലിം തുടങ്ങിയവർ സംസാരിച്ചു.