ഓച്ചിറ: ആധുനിക വൈദ്യശാസ്ത്രത്തിൽ കച്ചവടവത്‌കരണ
പ്രവണത കൂടി വരുമ്പോൾ, നൂറ്റാണ്ടുകളുടെ പാരമ്പര്യവും പൈതൃകവുമുള്ള ആയുർവേദ ചികിത്സാസമ്പ്രദായം ആശ്വാസകരമാണെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. ഓച്ചിറ കല്യാണിശേരിൽ ആയുർവേദ ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓച്ചിറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി അദ്ധ്യക്ഷതവഹിച്ചു.
സി.ആർ.മഹേഷ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഔഷധങ്ങളുടെ ആദ്യ വിൽപ്പന നിർവ്വഹിച്ചു. ലയൺസ് ക്ലബ് വൈസ് ഗവർണർ ബി.അജയകുമാർ മുഖ്യാതിഥിയായിരുന്നു. ഡോ.ലിജു മാത്യു, ഡോ. ആർ. കൃഷ്ണകുമാർ, ഡോ.ആർ.രഞ്ജിത്ത്, ഡോ.വി.കെ.ശശികുമാർ, ഡോ. പി.ആർ.ഗോപാലകൃഷ്ണപിള്ള, പി.ബി.സത്യദേവൻ, ബി.എസ്.വിനോദ്, അബ്ദുൾഖാദർ, എസ്.ശരത് കുമാർ, എൻ.ഇ.സലാം എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം സന്തോഷ് ആനയത്ത് സ്വാഗതവും കല്യാണിശ്ശേരിൽ ആയുർവേദ ചികിത്സാകേന്ദ്രം ചീഫ് ഫിസിഷ്യനും മാനേജിംഗ് ഡയറക്ടറുമായ ഡോ.രവികുമാർ കല്യാണിശേരിൽ നന്ദിയും പറഞ്ഞു.