ചവറ: സ്ഥാപക ദിനത്തോടനുബന്ധിച്ച് ബി.ജെ.പി ചവറ മണ്ഡലത്തിന്റെ നേതൃത്വത്തിൽ ജില്ല ആശുപത്രിയുടെ ബ്ലഡ് ബാങ്കിൽ മുപ്പതോളം പ്രവർത്തകർ രക്തം ദാനം ചെയ്തു. സംസ്ഥാന സമിതി അംഗം വെള്ളിമൺ ദിലീപ്, മണ്ഡലം പ്രസിഡന്റ് അജിത് ചോഴത്തിൽ, ജനറൽ സെക്രട്ടറിമാരായ എം.എസ്. ശ്രീകുമാർ, ശ്യാംകുമാർ, വൈസ് പ്രസിഡന്റ് രാജുപിള്ള, ജയപ്രകാശ്, ശരത്, ശ്രീജ, ചോഴത്തിൽ മണിക്കുട്ടൻ, ഉണ്ണികൃഷ്ണൻ, ഒ.അജീഷ് എന്നിവർ നേതൃത്വം നൽകി. രക്തം ദാനം ചെയ്തവർക്ക് ആശുപത്രി സർട്ടിഫിക്കറ്റുകളും നൽകി.