photo

കരുനാഗപ്പള്ളി: ബൈക്കിന് പിന്നിൽ ടിപ്പർ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു. ഭർത്താവും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. അയണിവേലിക്കുളങ്ങര വടക്ക് വിനേഷ് ഭവനത്തിൽ വിജിയുടെ ഭാര്യ സൗമ്യയാണ് (27) മരിച്ചത്.

ഇന്നലെ രാവിലെ 11 ഓടെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് മുന്നിൽ ദേശീയപാതയിലായിരുന്നു അപകടം. ഏക മകൻ വിശാലിന് സ്കൂളിൽ അഡ്മിഷന് വേണ്ടി പോവുകയായിരുന്നു കുടുംബം.

മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീണെങ്കിലും സൗമ്യ തത്ക്ഷണം മരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.