pannyan
സി.പി.ഐ കടയ്ക്കൽ ലോക്കൽ സമ്മേളനം സി.പി.ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ: സി.പി.ഐ കടയ്ക്കൽ ലോക്കൽ സമ്മേളനം ചിങ്ങേലിയിൽ സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്. കൃഷ്ണപ്രശാന്ത്, കെ. വി. അനിൽകുമാർ, ആദിത്യ ജോസ് എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ദേശീയ കൗൺസിൽ അംഗം ജെ. ചിഞ്ചുറാണി, സാം കെ. ഡാനിയേൽ, എസ്. ബുഹാരി, മണ്ഡലം സെക്രട്ടറി ജെ. സി. അനിൽ, സി.ആർ. ജോസ് പ്രകാശ്, മടത്തറ അനിൽ, പി. പ്രതാപൻ, വി. ബാബു, ഡി. ലില്ലി, ജി.എസ്. പ്രിജിലാൽ, കെ.ബി. ശബരിനാഥ്, എ. നൗഷാദ്, ആർ. സുകുമാരൻ നായർ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സുധിൻ കടയ്ക്കലിനെ സെക്രട്ടറിയായി സമ്മേളനം തിരഞ്ഞെടുത്തു.