കരുനാഗപ്പള്ളി : പന്മന ഗ്രാമപഞ്ചായത്ത് കണ്ണൻകുളങ്ങര വാർഡിൽ ഗാർഹിക ബയോബിൻ വിതരണം ചെയ്തു. അടുക്കള മാലിന്യം വലിച്ചെറിയാതെ വീട്ടിൽ തന്നെ വളമാക്കി മാറ്റുന്ന പദ്ധതിയാണ് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്നത്. ബയോബിന്റെ വിതരണോദ്ഘാടനം ഡെപ്യുട്ടി തഹസീൽദാർ സജീവ് നിർവ്വഹിച്ചു. വാർഡ് അംഗം ഷംനാറാഫി അദ്ധ്യക്ഷനായിരുന്നു. എ.ഡി.എസ് സെക്രട്ടറി ശുഭപ്രിയ, റഫീഖ ബീവി, രഞ്ജിനി, ഹരിത കർമ്മ സേന അംഗങ്ങളായ പുഷ്പത, ലൈല, റഹിം നെറ്റിയാട്ട്, റാഫി നെറ്റിയാട്ട്, കബീർ കൊച്ചുതണ്ടിൽ, ഷാജി പുള്ളുവന്റയ്യത്ത് എന്നിവർ പങ്കെടുത്തു.