കരുനാഗപ്പള്ളി: പ്രമുഖ സ്വർണ വ്യാപാരിയായിരുന്ന സത്താർ വാലേൽ അനുസ്മരണം ആൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനവും ഭക്ഷ്യധാന്യ കിറ്റ് വിതരണവും സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. എ.കെ.ജി.എസ്.എം.എ ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. അബ്ദുൽ നാസർ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ശിവദാസൻ സോളാർ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി.പ്രേമാനനന്ദ്, നവാസ് പുത്തൻവീട്, സംസ്ഥാന സെക്രട്ടറി എസ്.പളനി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ നാസർ പോച്ചയിൽ, ആർ.ശരവണശേഖർ, സജീബ്, ഹനീഫ ഷൈൻ, ഇസ്മായിൽ മാർവൽ, റാഷിദ് വാലേൽ, വഹാബ് അറേബ്യൻ, ജയകുമാർ പേരൂർ, അഷ്റഫ് തോപ്പിൽ, ഷാജഹാൻ ലുലു, ഷോബിൻ മഹാദേവ എന്നിവർ സംസാരിച്ചു.