കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തംഗം ശരത് തങ്കപ്പനെ പൊലീസ് അകാരണമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി. വൈകിട്ട് റെയിൽവേ സ്റ്റേഷൻ കവലയിൽ നിന്നും ആരംഭിച്ച മാർച്ച് പൊലീസ് സ്റ്റേഷനുമുന്നിൽ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു. യോഗത്തിൽ എസ്.സി.മോർച്ച ജില്ല പ്രസിഡന്റ് ബബുൽ ദേവ്, നെടുവത്തൂർ രാജഗോപാൽ, ശ്രീനിവാസൻ,അനീഷ് കിഴക്കേക്കര ,അഡ്വ.രാജേന്ദ്രൻ,ദിലീപ്, വിദ്യ, ആർ.എസ്.അജിതകുമാരി
എന്നിവർ സംസാരിച്ചു.