idpwa-thodiyoor
ഐ.ഡി.പി.ഡബ്ല്യു.എ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി രൂപീകരണ യോഗം സംസ്ഥാന സെക്രട്ടറി രൂയേഷ് കോഴിശ്ശേരി ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: ഇന്റനെറ്റ്, ഡി.ടി.പി , ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ (ഐ.ഡി.പി.ഡബ്ല്യു.എ ) കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി രൂപവത്ക്കരിച്ചു. സംസ്ഥാന സെക്രട്ടറി രൂയേഷ് കോഴിശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു. യമുനയെ ആദരിച്ചു. കെ.ജെ.മേനോൻ അദ്ധ്യക്ഷനായി. സംസ്ഥാന ജോ. സെക്രട്ടി സുദർശനൻ, ജില്ലാ പ്രസിഡന്റ് ആഷ്ലിറാം, ജില്ലാ സെക്രട്ടറി ബിനേഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം സുനിൽ, രഞ്ജീവ് ശേഖർ അനിൽ ഗായത്രി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.ജെ.മേനോൻ (രക്ഷാധികാരി), രാജീവ് ശേഖർ ( പ്രസിഡന്റ്), യൂസഫ് കുഞ്ഞ് മോഡേൺ (വൈസ് പ്രസിഡന്റ്), അനിൽ ഗായത്രി (സെക്രട്ടറി), കനി (ജോ.സെക്രട്ടറി ), അനീസ് റാവുത്താർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.