പരവൂർ: ഉത്പാദനധിഷ്ഠിത വികസനം ലക്ഷ്യമിട്ട് പരവൂർ നഗരസഭ ഓഫീസിനു എതിർവശത്തായി ഗ്രന്ഥപ്പുര ബുക്സിനോട് ചേർന്ന് ഞാറ്റുവേല കാർഷിക ഉത്പന്ന സംഭരണ- സംസ്കരണ വിപണന കേന്ദ്രം ആരംഭിക്കുന്നു. ഉദ്ഘാടനം വിഷു ദിവസം വൈകിട്ട് 4 ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. നഗരസഭ വൈസ് ചെയർമാൻ എ.സഫർകയാൽ അദ്ധ്യക്ഷത വഹിക്കും. കൗൺസിലർ എസ്.ശ്രീലാൽ ആദ്യ വില്പന നിർവഹിക്കും. സി.പി.എം ഏരിയ സെക്രട്ടറി കെ.സേതുമാധവൻ ഏറ്റുവാങ്ങും. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻ പിള്ള മുഖ്യ പ്രഭാഷണം നടത്തും. മടന്തകോട് രാധാകൃഷ്ണൻ സ്വാഗതവും ഞാറ്റുവേല സെക്രട്ടറി യു. അനിൽകുമാർ നന്ദി പറയും.