കൊല്ലം: ഇന്ധന, പാചകവാതക വിലവർദ്ധനയ്ക്കെതിരെ വ്യാപാരി വ്യവസായി സമിതി കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എക്‌സ്.ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.ആർ.നാസർ അദ്ധ്യക്ഷത വഹിച്ചു. സമിതി ജില്ലാസെക്രട്ടറി കെ.കെ.നിസാർ, പ്രസിഡന്റ് ആർ.രാധകൃഷ്ണൻ, ജോ.സെക്രട്ടറി മധുസൂദനൻ, റിയാസ് താഹ തുടങ്ങിയവർ സംസാരിച്ചു, ഏരിയ സെക്രട്ടറി മഞ്ജു സുനിൽ സ്വാഗതവും ട്രഷറർ മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.