ചവറ : തെക്കുംഭാഗത്ത് മകന്റെ ക്രൂര മർദ്ദനത്തിനിരയായി
ആശുപത്രിയിൽ കഴിയുന്ന വൃദ്ധമാതാവിനെ മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ശാലിനി രാജീവ് സന്ദർശിച്ചു. ആക്രമണത്തിനിരയായ മാതാവിന് എല്ലാ വിധ പിന്തുണയും അവർ ഉറപ്പുനൽകി. പന്മന മണ്ഡലം പ്രസിഡന്റ് ശ്രീജ ശശികുമാർ ,ചവറ മണ്ഡലം പ്രസിഡന്റ് ശ്രീജ എന്നിവരും ഒപ്പമുണ്ടായിരുന്നു.