ചവറ : ബി.ജെ.പി ജന്മ ദിനാഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി ചവറ മണ്ഡലത്തിന്റെ നേതൃത്വത്തിൽ ചവറ പി.എച്ച് സെന്ററിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി എം. എസ്. ശ്രീകുമാർ, വൈസ് പ്രസിഡന്റ് ആർ. മുരളീധരൻ, ജില്ലാ സമിതി അംഗം പാട്ടത്തിൽ ദിലീപ്, മണ്ഡലം കമ്മിറ്റി അംഗം കൃഷ്ണനുണ്ണി, ഏരിയ വൈസ് പ്രസിഡന്റ് സതീഷ് പണിക്കേഴുത്ത് എന്നിവർ നേതൃത്വം നൽകി.