അഞ്ചൽ: പാൽ വിതരണത്തിന് പോയ ഓട്ടോറിക്ഷ മറിഞ്ഞ് ക്ഷീര സംഘം ജീവനക്കാരനായ ഡ്രൈവർക്ക് ഗുരുതര പരിക്ക്.
ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെ അറയ്ക്കൽ സൊസൈറ്റി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ഇടയം ഉഷാ മന്ദിരത്തിൽ ഷാജി (43)യ്ക്കാണ് പരിക്കേറ്റത്. തടിക്കാട് ഭാഗത്ത് നിന്ന് പാലുമായി വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് താഴ്ചയിലുള്ള വീട്ട് മുറ്റത്തേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാർ ഗുരുതരമായി പരിക്കേറ്റ ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.