photo
കോൺഗ്രസ് നേതാവായിരുന്ന ഏരൂർ രാമഭദ്രന്റെ ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ യോഗം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ഏരൂർ സുഭാഷ്, ഉറുകുന്ന് ശശിധരൻ, അഡ്വ. സൈമൺ അലക്സ് തുടങ്ങിയവർ സമീപം

അ‌ഞ്ചൽ: കോൺഗ്രസ് നേതാവ് രാമഭദ്രന്റെ പന്ത്രണ്ടാം രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് ഏരൂരിൽ അനുസ്മരണ സമ്മേളനവും ശവകുടീരത്തിൽ പുഷ്പാർച്ചനയും നടന്നു. ഏരൂർ ജംഗ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രാസ് ബ്ലോക്ക് പ്രസിഡന്റ് പി.ബി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഏരൂർ സുഭാഷ്, പുനലൂ‌ർ മധു, അഞ്ചൽ സോമൻ, ഉറുകുന്ന് ശശിധരൻ,അഡ്വ. സൈമൺ അലക്സ്, സഞ്ജയ് ഖാൻ, സക്കീർ ഹുസൈൻ, പി.ടി. കൊച്ചുമ്മൻ, സി.ജെ. ഷോം, സുമേഷ്, നെട്ടയം സുജി തുടങ്ങിയവർ സംസാരിച്ചു.