കരുനാഗപ്പള്ളി: മുസ്ലിം സർവ്വീസ് സൊസൈറ്റി കരുനാഗപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭവനരഹിതർക്ക് ഭൂമി നൽകുന്ന സ്നേഹഭൂമി പദ്ധതി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിസാർ അൽഫിയ അദ്ധ്യക്ഷത വഹിച്ചു. എം.എസ്. എസ് കുടുംബ സംഗമം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ പേഴ്സണൽ ലോ ബോർഡ് അംഗം അബ്ദുൽ ഷുക്കൂർ മൗലവി റംസാൻ പ്രഭാഷണം നടത്തി. ഡോ.അനിൽ മുഹമ്മദ്, നജീർ കെട്ടിടത്തിൽ, വൈ.നാസർ ആക്സിസ്, സുലൈമാൻ പുതുപ്പറമ്പിൽ എന്നിവർ സംസാരിച്ചു.