p
ചവറ,പുത്തൻ തുറ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷു ഉൽസവത്തോടനുബന്ധിച്ച് ഭക്തർ സമർപ്പിച്ച ഭക്ഷ്യ - പഴവർഗ്ഗങ്ങൾ കരയോഗം പ്രസിഡന്റ് യു. രാജു നൻമ വണ്ടി പ്രതിനിധി ബിജു മുഹമ്മദിന് കൈമാറുന്നു

ചവറ: പുതിയ കാവ്നെഞ്ചുരോഗ ആശുപത്രിയിലെ രോഗികൾക്കും അനാഥർക്കും നിത്യ പ്രഭാത ഭക്ഷണം നടത്തുന്ന നൻമ വണ്ടിക്ക് ഭക്ഷ്യധാന്യങ്ങളും ഫലവർഗ്ഗങ്ങളും കൈമാറി കരുതലിന്റെ തണലായി പുത്തൻ തുറ മഹാവിഷ്ണു ക്ഷേത്രം. ക്ഷേത്രത്തിലെ വിഷു ഉത്സവത്തോടനുബന്ധിച്ച് നടന്ന ദശാവതാര ചാർത്തിന്റെ ഭാഗമായുള്ള 76 പറയിൽ ലഭിച്ച ഭക്ഷ്യവിഭവങ്ങളാണ് കരയോഗം പ്രസിഡന്റ് യു. രാജു , സെക്രട്ടറി സുരേഷ് എന്നിവരിൽ നിന്ന് നൻമ വണ്ടി പ്രതിനിധി ബിജു മുഹമ്മദ് ഏറ്റുവാങ്ങിയത് സതീശൻ, ജോളി മോൻ ജയമോൻ, ബിജു, മധു , പ്രസാദ്, ഓമനക്കുട്ടൻ, അച്ചു ,ഹാരീസ് ഹാരി എന്നിവർ സംബന്ധിച്ചു