കൊല്ലം: പുനലൂർ ശ്രീനാരായണ കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടന എഫ്.എസ്.എയുടെ നേതൃത്വത്തിൽ കുമാരനാശാന്റെ നൂറ്റി അൻപതാം ജയന്തി ആഘോഷം സംഘടിപ്പിച്ചു. കോളേജ് കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ ആദ്യ വിദ്യാർത്ഥി ക്യാപ്ടൻ എസ്.മധുസൂദനൻ ദീപം തെളിച്ചു. എഫ്.എസ്.എ പ്രസിഡന്റ് ജോസ് തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ ഡോ.ടി.പി.വിജുമോൻ, ജനറൽ സെക്രട്ടറി ആർ.സുഗതൻ, ആർ.കൃഷ്ണമൂർത്തി, പി.എസ്.ദീപ്തി, കോട്ടാത്തല ശ്രീകുമാർ, മാത്യു വർഗീസ്, സാം, കരവാളൂർ ജയചന്ദ്രൻ, സൗമ്യ മനോജ്, എ.സുമയ്യ എന്നിവർ സംസാരിച്ചു.