passanger-1
കൊവിഡിന്റെ പേരിൽ റെയിൽവേ അവസാനിപ്പിച്ച പാസഞ്ചർ - മെമു സർവീസുകൾ പുനരാരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ട്രെയിൻ യാത്രക്കാരുടെ സംസ്ഥാന കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ മയ്യനാട് റെയിൽവേ സ്റ്റേഷനിൽ നടത്തി​യ പരാതി എഴുത്ത് കാമ്പയിൻ മയ്യനാട് റെയിൽവേ പാസഞ്ചേഴ്സ് ആക്ഷൻ കൗൺസിൽ പ്രസിഡന്റ് കെ.നജിമുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: കൊവിഡിന്റെ പേരിൽ റെയിൽവേ അവസാനിപ്പിച്ച പാസഞ്ചർ - മെമു സർവീസുകൾ പുനരാരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ട്രെയിൻ യാത്രക്കാരുടെ സംസ്ഥാന കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി മയ്യനാട് റെയിൽവേ സ്റ്റേഷനിൽ പരാതി എഴുത്ത് കാമ്പയിൻ നടത്തി. മയ്യനാട് റെയിൽവേ പാസഞ്ചേഴ്സ് ആക്ഷൻ കൗൺസിൽ പ്രസിഡന്റ് കെ.നജിമുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ റോജി രവീന്ദ്രൻ, വി. സന്തോഷ്, അഭിലാഷ്, ബി. സുനുലാൽ, രാജിസ്റ്റാലിൻ എന്നിവർ നേതൃത്വം നൽകി. കണ്ണൂർ എക്സ് പ്രസി​ന്റെ മയ്യനാട്ടെ സ്റ്റോപ്പ് ഉടൻ പുന: സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ സംസ്ഥാനതല പരിപാടി എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഫ്രണ്ട്സ് ഓൺ റെയിൽ സെക്രട്ടറി ജെ.ലിയോൺസ് അറിയിച്ചു.