ശാസ്താംകോട്ട: പടി. കല്ലട ഗ്രാമ പഞ്ചായത്തിന് ഈ വർഷത്തെ ദീൻദയാൽ ഉപാദ്ധ്യായ സശാക്തികരൺ ദേശീയ പുരസ്കാരം. ദാരിദ്ര്യനിർമാർജ്ജനത്തിനായും വയോജനങ്ങൾക്കായും നടപ്പാക്കുന്ന പദ്ധതികൾ, ബാലസൗഹൃദ പഞ്ചായത്ത് എന്ന അംഗീകാരം, പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിലുള്ള ശ്രദ്ധ, നികുതിപിരിവിലുള്ള പൂർണത തുടങ്ങിയവയാണ് അവാർഡിനായി തിരഞ്ഞെടുത്തതിന്റെ അടിസ്ഥാനം. 2020-21വർഷത്തെ പ്രവർത്തനത്തെ ആസ്പദമാകിയാണ് അവാർഡ് നൽകുന്നത്. പഞ്ചായത്ത്‌ ഭരണസമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമമാണ് ഈ അവാർഡിന്റെ അടിസ്ഥാനമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് ഡോ. സി. ഉണ്ണിക്കൃഷ്ണനും സെക്രട്ടറി കെ. സീമയും പറഞ്ഞു. അതിനൂതന പ്രോജക്ടുകൾ ഏറ്റെടുത്തുകൊണ്ട് ശ്മശാനം , വിജയവിഥി പഠനകേന്ദ്രം, പ്ലസ് ടു കഴിഞ്ഞ മുഴുവൻപേരെയും ഡിഗ്രി കാരക്കുക, കാർഷിക -കുടുംബശ്രീ വിപണി തുടങ്ങിയവയുടെ പ്രവർത്തനവും ഇവിടെ ആരംഭിച്ചു കഴിഞ്ഞു.

ഈ മാസം 24ന് ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ പള്ളിഗ്രാമപഞ്ചായത്തിൽ നടക്കുന്ന ഗ്രാമസഭയിൽ വെച്ച് പ്രധാനമന്ത്രിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങും.