dcc-1
റോഡ് പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് വടക്കേവിള മണ്ഡലം കോൺഗ്രസ് കമ്മറ്റി മണിച്ചിത്തോട്ടിൽ സംഘടിപ്പിച്ച ധർണ ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്യുന്നു.

ഇരവിപുരം: കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിക്കാനായി വെട്ടിപ്പൊളിച്ച, സംസ്ഥാന ഹൈവേയിൽ ഉൾപ്പെട്ട കൊല്ലം-ആയൂർ റോഡിന്റെ ദുരവസ്ഥയിൽ കോൺഗ്രസ് പ്രതിഷേധിച്ചു.

ചെമ്മാംമുക്ക് മുതൽ പുന്തലത്താഴം വരെയുള്ള ഭാഗമാണ് തകർന്നത്. അഞ്ചു കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് സഞ്ചാരയോഗ്യമല്ലാതായി കിടന്നിട്ടും അധികൃതർ കണ്ട മട്ടില്ല. രണ്ടു മാസം റോഡ് അടച്ചിട്ടാണ് പൈപ്പിടൽ ജോലികൾ നടത്തിയത്. പൈപ്പിട്ടശേഷം റോഡ് തുറന്നെങ്കിലും ടാറിംഗ് ജോലികൾ നടത്തിയില്ല. കഴിഞ്ഞ രണ്ടു ദിവസം ചെയ്ത മഴയിൽ ചെളിക്കുഴിയായി മാറി. കാൽനടയാത്ര പോലും സാദ്ധ്യമല്ലാത്ത നിലയിലായ ഇവിടെ അപകടങ്ങളും പതിവാണ്.

വടക്കേവിള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിച്ചിത്തോട്ടിലാണ് ധർണ നടത്തിയത്. ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. റോഡ് പുനർനിർമിക്കുന്ന കാര്യത്തിൽ അധികൃതരും ജനപ്രതിനിധികളും നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിച്ചില്ലെങ്കിൽ ജനങ്ങളെ സംഘടിപ്പിച്ച് കൂടുതൽ സമരപരിപാടികളുമായി കോൺഗ്രസ് രംഗത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ശിവരാജൻ വടക്കേവിള അദ്ധ്യക്ഷത വഹിച്ചു. കശുഅണ്ടി തൊഴിലാളി കോൺഗ്രസ് നേതാവും ഡി.സി.സി ഭാരവാഹിയുമായ കെ.ആർ.വി.സഹജൻ മുഖ്യപ്രഭാഷണം നടത്തി. കോർപ്പറേഷൻ കൗൺസിലർ ശ്രീദേവിയമ്മ, എം.സുജയ്, പി.വി.അeശാക് കുമാർ, മംഗലത്ത് രാഘവൻ, കൃഷ്ണകുമാർ അഞ്ചൽ ഇബ്രാഹിം, വിജയലക്ഷമി, അഡ്വ. നഹാസ്, ശിവപ്രസാദ്, അയത്തിൽ നിസാം, സിദ്ധാർത്ഥൻ, രാജേന്ദ്രൻ പിള്ള, അഷറഫ് വടക്കേവിള, ബിനോയ് ഷാനൂർ, നാഗരാജൻ, അൻവറുദീൻ ചാണിക്കൽ എന്നിവർ സംസാരിച്ചു.