പുനലൂർ: ആര്യങ്കാവ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ജില്ല പഞ്ചായത്തിന്റെ ധനസഹായത്തോടെ പ്രവർത്തനം ആരംഭിച്ച കാർഷിക,വിഭവ,സംഭരണ വിപണന കേന്ദ്രം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാംകെ.ഡാനിയേൽ നാടിന് സമർപ്പിച്ചു. ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നതിനുളള വാഹനത്തിന്റെ ഫ്ലാഗ് ഓഫും അദ്ദേഹം നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് അഡ്വ.പി.ബി.അനിൽമോൻ അദ്ധ്യക്ഷതയിൽ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ നജീബത്ത്, ജില്ല പഞ്ചായത്ത് അംഗം കെ.അനിൽകുമാർ, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ്, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലേഖ ഗോപാലകൃഷ്ണൻ, ആര്യങ്കാവ് കൃഷി ഓഫീസർ ടി.അമ്പിളി, സി.പി.ഐ ആര്യങ്കാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്.സോമരാജൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിനുമാത്യു, ബാങ്ക് വൈസ് പ്രസിഡന്റ് സി.ചന്ദ്രൻ, സെക്രട്ടറി വി.വിജുകുമാർ തുടങ്ങിയവർ സംസാരിച്ചു.