photo
പ്രഷ്യസ് ഡ്രോപ്സ് രക്തദാന ജീവകാരുണ്യ സംഘടനയുടെ നേതൃത്വത്തിൽ വെണ്ടാർ ശ്രീവിദ്യാധിരാജ കാമ്പസിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: പ്രഷ്യസ് ഡ്രോപ്സ് രക്തദാന ജീവകാരുണ്യ സംഘടനയുടെ നേതൃത്വത്തിൽ വെണ്ടാർ ശ്രീവിദ്യാധിരാജ കാമ്പസിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.ബി.ലക്ഷ്മി കൃഷ്ണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽമാരായ ഡോ.പി.ലാലാമണി, സി.വി.ശ്രീജ, പുത്തൂർ സായന്തനം ഗാന്ധിഭവൻ കോ-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, പ്രഷ്യസ് ഡ്രോപ്സ് കോ-ഓർഡിനേറ്റർ എസ്.സന്തോഷ് കുമാർ, അഡ്വൈസർ ടി.രാജേഷ്, ബ്ളഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.അനിത എന്നിവർ സംസാരിച്ചു. കൊല്ലം ഐ.എം.എ രക്തബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.