എ​ഴു​കോൺ: സു​വ്യ​യു​ടെ മ​ര​ണ​ത്തോ​ടെ ശോ​ക​മൂ​ക​മാ​യ ക​ട​യ്‌​ക്കോ​ട്ടെ കു​ടും​ബ വീ​ട്ടിൽ നൊ​മ്പ​ര​ക്കാ​ഴ്​ച​യാ​വു​ക​യാ​ണ് ആ​റു​വ​യ​സു​കാ​രൻ ശ്രീപാ​ദി​ന്റെ ക​ളി ചി​രികൾ.
ഉ​പ്പൂ​ട്ടെ ഭർ​തൃവീ​ട്ടിൽ ആ​ത്മ​ഹ​ത്യ ചെ​യ്​ത സു​വ്യ​യു​ടെ ഏ​ക മ​ക​നാ​ണ് ശ്രീ​പാ​ദ്. അ​മ്മ​യു​ടെ വേർ​പാ​ടി​ന്റെ ആ​ഴം ഇ​നി​യും ഈ കു​രു​ന്നി​ന് മ​ന​സി​ലാ​യി​ട്ടി​ല്ല. അ​മ്മ​യെ അ​ന്വേ​ഷി​ച്ചെ​ത്തു​ന്ന ശ്രീപാ​ദി​നെ എ​ന്ത് പ​റ​ഞ്ഞ് സ​മാ​ധാ​നി​പ്പി​ക്കു​മെ​ന്ന ആ​ധി​യി​ലാ​ണ് സു​വ്യ​യു​ടെ അ​മ്മ അ​മ്പി​ളി​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളും.
ത​ന്റെ മ​ക​നെ​ക്കു​റി​ച്ചു​ള്ള ആ​ധി​യാ​ണ് മ​ര​ണ​ത്തി​ന് തൊ​ട്ടു മുമ്പും സു​വ്യ​യു​ടെ മ​ന​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന സു​വ്യ​യു​ടെ ശ​ബ്ദ സ​ന്ദേ​ശം ഇ​പ്പോൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.
സു​വ്യ​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഭർ​ത്താ​വ് അ​ജ​യ​കു​മാ​റി​നും ഭർ​തൃ മാ​താ​വ് വി​ജ​യ​മ്മ​യ്​ക്കും ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഈ കു​ടും​ബം ആവശ്യപ്പെടുന്നു.
പഠ​ന കാ​ല​ത്തും പി.എ​സ്.സി പ​രി​ശീ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും വ​ലി​യ സു​ഹൃ​ദ് വ​ല​യം സു​വ്യ​യ്​ക്കു​ണ്ട്. പി.എ​സ്.സി പ​രീ​ക്ഷ​കൾ​ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന​തി​ന് രൂ​പം കൊ​ണ്ട കൂ​ട്ടാ​യ്​മ​ക​ളി​ലും സു​വ്യ സ​ജീ​വ​മാ​യി​രു​ന്നു. സു​വ്യ​യു​ടെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ത്തി​ന്റെ ഞെ​ട്ടൽ ഇ​നി​യും സു​ഹൃ​ത്തു​ക്കൾ​ക്കിടയിൽ മാ​റി​യി​ട്ടി​ല്ല.
ഭർ​തൃ വീ​ട്ടിൽ ജീ​വ​നൊ​ടു​ക്കേ​ണ്ടി വ​ന്ന സു​വ്യ​ക്ക് നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഏ​ത​റ്റം വ​രെ​യും നി​യ​മ പോ​രാ​ട്ടം ന​ട​ത്തു​ന്ന​തി​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് സു​ഹൃ​ത്തു​ക്കൾ.