കൊല്ലം: തെരുവുവിളക്ക് കത്തിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ പന്തംകൊളത്തി പ്രതിഷേധിച്ചു. കൊല്ലം കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ഇന്നലെ രാത്രി നടന്ന പ്രതിഷേധം കെ.പി.സിസി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ജോർജ് ഡി കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം ഗോപകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി എം.എം. സഞ്ജീവ്കുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ്, കൗൺസിലർമാരായ പുഷ്പാംഗദൻ, സുനിൽ ജോസ്, സുമി, ശ്രീദേവി അമ്മ, ടെൽസ തോമസ്, കോൺഗ്രസ് നേതാക്കളായ മിലിട്ടൻ മെൻഡാസ്, ഗീതാകൃഷ്ണൻ, ബാബുമോൻ, സി.വി. അനിൽകുമാർ, ശരത് കടപ്പാക്കട, ഗിരീഷ് എന്നിവർ നേതൃത്വം നൽകി