scoo

കൊല്ലം: കടയുടെ മുന്നിൽ സൂക്ഷിച്ചിരുന്ന സ്‌കൂട്ടർ മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടയ്ക്കൽ ലക്ഷ്മി നഗർ 171 റീന ഭവനം വീട്ടിൽ സുജു ഫെർണാണ്ടസാണ് (26) പിടിയിലായത്.

മുണ്ടയ്ക്കൽ സ്വദേശിയായ മുരുകേശൻ ചായക്കടമുക്കിലുള്ള കടയുടെ മുന്നിൽ താക്കോലുമായി പാർക്ക് ചെയ്തിരുന്ന ഡിയോ ഇനത്തിലെ സ്‌കൂട്ടറാണ് മോഷ്ടിച്ചത്. മുരുകേശൻ സാധനം വാങ്ങുന്നതിനിടയിൽ പ്രതി വണ്ടിയുമായി കടക്കുകയായിരുന്നു. സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്‌കൂട്ടർ ജില്ലാ ആശുപത്രിക്ക് സമീപത്ത് നിന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രതി ഓട്ടോയിൽ സഞ്ചരിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരവിപുരത്ത് നിന്ന് പിടികൂടുകയായിരുന്നു.