att

കൊല്ലം: മദ്ധ്യവയസ്കയെ മാനഹാനി വരുത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ വരിഞ്ഞം രാജു ഭവനിൽ സുനിലാണ് (48) പിടിയിലായത്.

രാജു ഭാര്യയെ നിരന്തരം ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത പ്രകോപനത്തിലായിരുന്നു ആക്രമണം. കൊടുവാളുമായി ഇവരുടെ വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറിയ ഇയാൾ സ്ത്രീ ധരിച്ചിരുന്ന വസ്ത്രം വലിച്ചഴിക്കുകയായിരുന്നു. ഇവരെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.