elephent
കടശ്ശേരികാട്ടാനകൾ നശിപ്പിച്ച കൃഷികൾ

പത്തനാപുരം :പുന്നല കടശ്ശേരിയിൽ കാട്ടാന കൂട്ടം ഇറങ്ങി വ്യാപക നാശം. തെങ്ങ്, കമുക്, റബർ ഉൾപ്പെടെ കാർഷിക വിളകൾ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി കാട്ടാനകൾ കൂട്ടാമായി ഇറങ്ങിയാണ് കൃഷി നശിപ്പിച്ചത് . കോടികൾ ചെലവഴിച്ച വൈദ്യുതി വേലികളും കിടങ്ങുകളും പ്രവർത്തന രഹിതമാണ്‌. മൃഗങ്ങൾക്ക് വനത്തിനുള്ളിൽ കുടിവെള്ളവും ആഹാരവും ഇല്ലാത്തതാണ് ജനവാസ മേഖലയിൽ എത്തി കാർഷിക വിളകൾ നശിപ്പിക്കുന്നത്. പ്രകൃതി ക്ഷോഭത്തിലും വന്യമൃഗ ശല്യത്തിലും കൃഷികൾ നശിക്കുന്നതിൽ നഷ്ടപരിഹാരം ലഭ്യമാകത്തിൽ കർഷകർ നിരാശയിലാണ്. മിക്ക കർഷകരും വിളഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നവരാണ്. കൃഷിയിൽ നിന്ന് പിന്മാറുന്ന സാഹചര്യമാണ് മിക്ക കർഷക‌ർക്കും. കൃഷി നാശത്തിലുപരി പകൽ പോലും വന്യമൃഗ ശല്യത്താൽ വീടിന് പുറത്തി റങ്ങാനാകാതെ ഭീതിയിലുമാണ് നാട്ടുകാർ. ആന,പന്നി,പുലി, കാട്ട് പോത്ത്,കുരങ്ങ് ഉൾപ്പെടെ വന്യമൃഗ ശല്യത്തിൽ നിന്ന് രക്ഷനേടാൻ അധികൃതർ വേണ്ടുന്ന നടപടി സ്വീകരിക്കണമെന്നാണ് മലയോരവാസികളുടെ ആവശ്യം.