പത്തനാപുരം: എ.പി.പി .എം വി .എച്ച് .എസ് .എസ് , ഐ.ജി.എം വി .എച്ച് .എസ് .എസ് എന്നീ സ്കൂളുകളുടെ സ്ഥാപകനും പത്തനാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ദീർഘകാല പ്രസിഡന്റുമായിരുന്ന രാമചന്ദ്രൻ നായരുടെ (മാമി സാർ ) "രാമീരം"ജീവചരിത്ര പുസ്തക പ്രകാശനം നാളെ നടക്കും. രാമചന്ദ്രൻ നായരുടെ മകൾ ഡോ. മീര ആർ. നായരാണ് പുസ്തകത്തിന്റെ ഗ്രന്ഥകർത്താവ്. നാളെ വൈകിട്ട് 3ന് ഗാന്ധിഭവനിൽ ഐ.എൻ.ടി. യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ മന്ത്രി കെ .എൻ. ബാലഗോപാൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുസ്തക പ്രകാശനം നടത്തും. കവി ആരംപുന്ന മുരളീധരൻ ഉണ്ണിത്താൻ പുസ്തക പരിചയം നിർവഹിക്കും. മാമി സാർ ചാരിറ്റബിൾ ട്രസ്റ്റ് രാഷ്ട്ര സേവാ പുരസ്കാരം മുൻ മന്ത്രി സി.വി. പത്മരാജൻ നല്കും . കൊടിക്കുന്നിൽ സുരേഷ് എം. പി, കെ .ബി. ഗണേശ് കുമാർ എം .എൽ. എ, അഡ്വ.കെ. പ്രകാശ് ബാബു, അഡ്വ.എസ്. വേണുഗോപാൽ , ആർ .ദിവാകരൻ പിള്ള, ജി. ഹരികുമാർ , പത്മ ഗിരീഷ് തുടങ്ങിയവർ പങ്കെടുക്കും. ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് ബോർഡ് അംഗവുമായ ഡോ. സോമരാജൻ സ്വാഗതവും ഗ്രന്ഥകർത്താവും എ. പി .പി .എം വി .എച്ച് .എസ്.എസ് പ്രിൻസിപ്പലുമായ ഡോ.മീര ആർ. നായർ നന്ദിയും പറയും.