kcdf-
വീട്ടി​ൽ ഒറ്റപ്പെട്ടു കഴി​യുകയായി​രുന്ന നകുലനെ കൊട്ടാരക്കര കലയപുരം ആശ്രയ അഭയകേന്ദ്രത്തി​ൽ എത്തി​ച്ചപ്പോൾ

കൊല്ലം: ബന്ധുക്കൾ ഉപേക്ഷി​ച്ചതോടെ വീട്ടി​ൽ ഒറ്റപ്പെട്ട് ദുരി​തമനുഭവി​ക്കുകയായി​രുന്ന വൃദ്ധനെ കൊട്ടാരക്കര കലയപുരം ആശ്രയ അഭയകേന്ദ്രത്തി​ൽ എത്തി​ച്ചു. പടിഞ്ഞാറെകല്ലട ഐത്തോട്ടുവ നാരകത്തിൽ പടിഞ്ഞാറ്റതിൽ നകുലനെയാണ് (78) കല്ലടയിലെ സാംസ്കാരിക കൂട്ടായ്മയായ കല്ലട കൾച്ചറൽ ഡവലപ്മെന്റ് ഫോറം (കെ.സി.ഡി.എഫ് ) ഇടപെട്ട് അധികൃതരെ ഏൽപ്പിച്ചത്.

വൃത്തിരഹിതമായ ബന്ധുക്കൾ വീട്ടിൽ പൂട്ടിയിട്ട നിലയിലായി​രുന്ന നകുലന്റെ ദുരിതാവസ്ഥ കഴിഞ്ഞ ദിവസമാണ് പുറം ലോകം അറിഞ്ഞത്. പ്രദേശവാസി​യായ ധർമ്മരാജൻ വി​വരം ഫോറം പ്രവർത്തകരെ അറി​യി​ക്കുകയായി​രുന്നു. കല്ലടയിലെ ആദ്യകാല പ്രവാസി കൂടിയാണ് നകുലൻ.

അഭയകേന്ദ്രം ഡയറക്ടർ കലയപുരം ജോസി​ന്റെ നേതൃത്വത്തി​ൽ നകുലനെ സ്വീകരി​ച്ചു. ഫോറം സെക്രട്ടറി അനിൽ കുമാർ, രക്ഷാധികാരി മുത്തലിഫ് മുല്ലമംഗലം, ട്രഷറർ ബിന്ദു അനിൽ, ഫോറം വനിതാ കൂട്ടായ്മ കൺവീനർ ജലജ, മെമ്പർമാരായ ശ്രീനാഥ് കടപ്പാക്കുഴി, സജിത്ത് നെൽപ്പുരക്കുന്ന്, രവീന്ദ്രൻ മുലാത്ര, ബിജു വിളന്തറ, കലാദേവി, ദിലീപ് കുമാർ, ശശി സുതൻ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണിക്കൃഷ്ണൻ, വാർഡ് മെമ്പർ എൻ. ശിവാനന്ദൻ, മുൻ വാർഡ് മെമ്പർ വി​. അനിൽ, ആരോഗ്യ പ്രവർത്തകർ, ശാസ്താംകോട്ട പൊലിസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.