കരുനാഗപ്പള്ളി: തുറയിൽക്കുന്ന് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കുമാരനാശാൻ സ്മാരകഗ്രസ്ഥശാല ഏർപ്പെടുത്തിയ പ്രഥമ പുരസ്കാകാരം മന്ത്രി ചിഞ്ചുറാണി കവി പി.കെ.ഗോപിക്ക് നൽകി. 10000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. ഗ്രന്ഥശാല രജത ജൂബിലി സുവനീർ പ്രകാശനം,ഡോൾഫിൻ രതീഷിനെ ആദരിക്കൽ, ആസാദ് ആശിർവാദിന്റെ കവിതാ സമാഹാരം നേർകാഴ്ചയുടെ പ്രകാശനം എന്നിവയും മന്ത്രി നിർവഹിച്ചു.സ്ഥാപക അംഗങ്ങളുടെ ഛായാചിത്രങ്ങൾ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ അനാച്ഛാദനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ സുവനീർ ഏറ്റുവാങ്ങി . ആരോഗ്യ പദ്ധതിയുടെ ഉദ്ഘാടനം കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ ക്ഷേമകാര്യ സമിതി അദ്ധ്യക്ഷ എസ്.ഇന്ദുലേഖ, കൗൺസിലർമാരായ പി. പുഷ്പാംഗദൻ, എസ്.സിംലാൽ, ടി.പി.സലിംകുമാർ, ജോൺ എഫ് കെന്നഡി സ്കൂൾ മാനേജർ മായാശ്രീകുമാർ ,ആസാദ് ആശിർവാദ്, ബിജു തുറയിൽക്കുന്ന്, അനിൽ ചൂരയ്ക്കാടൻ, രഗേഷ് ശ്രീനിവാസൻ,സന്തോഷ് ശിവാനന്ദ്, ഷീല, ജോസ് തട്ടാരത്ത്, മേബിൾ റെക്സി എന്നിവർ സംസാരിച്ചു. കാഥികൻ ചവറ തുളസി നേർക്കാഴ്ച പരിചയപ്പെടുത്തി.