കൊല്ലം: കഥാപ്രസംഗ കലയുടെ സ്രഷ്ടാവ് ഗുരുദേവനാണെന്ന് കാഥികൻ വസന്തകുമാർ സാംബശിവൻ പറഞ്ഞു. ശ്രീനാരായണ ഗുരുവും കഥാപ്രസംഗവും എന്ന വിഷയത്തിൽ ശ്രീ നാരായണ എംപ്ലോയീസ് ഫോറം സംഘടിപ്പിച്ച പഠനക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് എസ്. അജുലാൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.കെ.പ്രസന്നൻ, യൂണിയൻ ഭാരവാഹികളായ പി.കെ. മോഹനൻ, അഡ്വ. അനിൽ നീരാവിൽ, പ്രിൻസ് ഡൽഹി, കേന്ദ്രസമിതി ട്രഷറർ ഡോ.എസ്. വിഷ്ണു, ഫോറം ഭാരവാഹികളായ ഡോ.ഹർഷകുമാർ, ഡോ.ശ്രീകുമാർ, സി. ചന്ദ്ര പ്രകാശ്, എസ്. ഗിരീഷ് കുമാർ, ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ അംഗം പെന്നുരുന്നി ഉമ മഹേശ്വരൻ എന്നിവർ സംസാരിച്ചു. കേന്ദ്ര സമിതി സെക്രട്ടറി കെ.പി. ഗോപാലകൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബൈജു ജി നന്ദിയും പറഞ്ഞു.