court

അഞ്ചൽ: ജില്ലയിൽ പുതുതായി അനുവദിച്ച രണ്ട് കോടതികളുടെ പ്രവർത്തനം ഉടൻ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുൻ മന്ത്രി അഡ്വ. കെ. രാജു ആവശ്യപ്പെട്ടു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് പുതുതായി സംസ്ഥാനത്ത് അഞ്ച് കോടതികൾ ആരംഭിക്കാൻ തീരുമാനമായത്. കൊല്ലം ജില്ലയിൽ പരവൂരും പുനലൂരുമാണ് കോടതി ആരംഭിക്കുന്നത്. പുനലൂരിൽ കോടതി തുടങ്ങുന്നതിന് ആവശ്യമായ സ്ഥലം ഏ‌ർപ്പാടാക്കി. പുതിയ കോടതി കോംപ്ലക്സിൽ മൂന്നാം നിലയിലാണ് കോടതിക്കായി സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇരുപത്തിയൊന്ന് തസ്തികകളാണ് ഇതിലേയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഹൈക്കോടിയിൽ നിന്ന് ജില്ലാ ജഡ‌്ജി റാങ്കിലുള്ള ഫാമിലി കോടതി ജഡ്ജിയെ ഉടൻ നിയമിക്കാനും അനുവദിച്ച ഇരുപത്തിയൊന്ന് തസ്തികകളിലേയ്ക്ക് നിയമനം നടത്താനും ഹൈക്കോടതിയിൽ നിന്ന് അടിയന്തരമായി നടപടികൾ ഉണ്ടാകണം. ഒരു കുടുംബ കോടതി പ്രവർത്തിക്കാൻ 31 തസ്തികകളാണ് ഹൈക്കോതി ആവശ്യപ്പെട്ടത്. ബാക്കി തസ്തികകൾ കോടതി പ്രവർത്തനം ആരംഭിക്കുന്ന മുറയ്ക്ക് അനുവദിച്ച് തരുന്നതിന് സർക്കാരും തയ്യാറാകണം.