തേവലക്കര: പന്മന, ചിറ്റൂർ യുവധാര സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാടകോത്സവവും സാംസ്കാരിക സമ്മേളനം 17 വരെ കെ.പി.എ.സി ലളിതാ നഗറിൽ (ശാഖാ ജംഗ്ഷൻ, ചിറ്റൂർ) നടക്കും. ഇന്നലെ ഉദ്ഘാടന സമ്മേളനം എം. മുകേഷ് എം. എൽ.എ ഉദ്ഘാടനം നിർവഹിച്ചു. യുവധാര പ്രസിഡന്റ് കെ. ശരത് ചന്ദ്രൻ അദ്ധ്യക്ഷനായി. യുവധാര സെക്രട്ടറി കെ.ബി. ചന്ദ്രൻ സ്വാഗതം പറഞ്ഞു. മുഖ്യ പ്രഭാഷണവും ആദരിക്കലും സി.ആർ. മഹേഷ് എം .എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ സി..പി.സുധീഷ് കുമാർ , കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ അഡ്വ. ജി. മരളിധരൻ , നാടകകൃത്ത് അഡ്വ. മണിലാൽ, കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.വി.ശിവൻ, വാർഡ് മെമ്പർ എസ്. സുകന്യ എന്നിവർ പ്രസംഗിച്ചു. യുവധാര ജോയിന്റ് സെക്രട്ടറി ആനന്ദൻ ബംഗ്ലാവിൽ നന്ദി പറഞ്ഞു. ഇന്ന് വൈകിട്ട് 6 ന് മാനവ സൗഹ്യദ സദസ് ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. യുവധാര രക്ഷാധികാരി പി. രമേശ് ബാബുഅദ്ധ്യക്ഷനാകും. മാനവ ഗീതാലാപനം എസ്.കൃഷ്ണ ലാൽ , യുവധാര ട്രഷറർ കെ.വി. ദിലീഫ് കുമാർ ,ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരിൽ, കെ.എം എം.എൽ എം.ഡി.ജെ.ചന്ദ്രബോസ്, സി.പി.എം ചവറ ഏരീയ കമ്മിറ്റി സെക്രട്ടറി ആർ.രവീന്ദ്രൻ , കോഞ്ചേരിൽ ഷംസുദീൻ, ഐ.ഷിഹാബ് , ജസ്റ്റിൻ ജോൺ , അജയൻ ചേനങ്കര , ബാബു പതിയത്ത് എന്നിവർ സംസാരിക്കും.നാളെ വൈകിട്ട് 6 ന് സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഡോ.ഷാഹിദാ കമാൽ ഉദ്ഘാടനം ചെയ്യും. 16 ന് വൈകിട്ട് 6 ന് യുവജന സമ്മേളനം മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ ഉദ്ഘാടനം ചെയ്യും. 17 ന് വൈകിട്ട് സമാപന സമ്മേളനം കവിയും മലയാള മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും.