photo
ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി .ഡി..എസ് അംഗങ്ങൾ തുടങ്ങിയ വിഷു വിപണിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ നിർവഹിക്കുന്നു.

പോരുവഴി : ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി .എസിന്റെ നേതൃത്വത്തിൽ ശൂരനാട് ഗവ.എച്ച്. എസ്.എസിന് മുന്നിൽ തുടങ്ങിയ വിഷു വിപണിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എസ്. ശ്രീകുമാർ നി‌ർവഹിച്ചു.

സി.ഡി.എസ് ചെയർപേഴ്സൺ നിഷ അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സമദ്, ദിലീപ്, സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.