ചാത്തന്നൂർ: ഏറം കോതേരി അക്ഷര ലൈബ്രറി ഉളിയനാട് തേമ്പ്ര ഏലായിൽ കൃഷി ചെയ്ത കണിവെള്ളരിയുടെ വിളവെടുപ്പ് ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ആർ. അനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജില, ജയകുമാർ, കൃഷി ഓഫിസർ അഞ്ജു, സെക്രട്ടറി മണീസ്, ലൈബ്രേറിയൻ രാജു മനസ്, കാർഷിക വേദി കൺവീനർ ജയമോഹന കുരുക്കൾ, സി.ആർ. അനിൽകുമാർ, ബിമൽ, വനിതാവേദി പ്രവർത്തകരായ ഗീത, മായ തുടങ്ങിയവർ പങ്കെടുത്തു.