കൊല്ലം: ഐ.എൻ.ടി.യു.സി തൊഴിലാളി പ്രവർത്തനത്തിന്റെ 75-ാം വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി മേയ് 2,3 തീയതികളിൽ തിരുവനന്തപുരത്ത് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന യോഗം ഇരവിപുരം റീജിയണൽ കമ്മിറ്റി ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റായി ബി.ശങ്കരനാരായണ പിള്ള ചുമതല ഏറ്റെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, ജില്ലാ ട്രഷറർ അൻസർ അസിസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്.നാസറുദീൻ, കോതേത്ത് ഭാസുരൻ, സെക്രട്ടറിമാരായ ഒ.ബി.രാജേഷ്, എം.നൗഷാദ്, പള്ളിമുക്ക് എച്ച്.താജുദീൻ, അയത്തിൽ ശ്രീകുമാർ, മുനീർ ബാനു, പി. ലിസ്റ്റൻ, സുധീർ കൂട്ടുവിള, എസ്. സലാഹുദീൻ, ഷണ്മുഖ സുന്ദരം, ജഹാംഗീർ പള്ളിമുക്ക് തുടങ്ങിയവർ സംസാരിച്ചു.