കൊല്ലം: രൂക്ഷമായ മണ്ണിടിച്ചിൽ കാരണം നീണ്ടകര കുരിശടിക്ക് സമീപം പൊട്ടിയ വാട്ടർ അതോറിട്ടി പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണി പ്രതിസന്ധിയിൽ. കേടുപാട് പരിഹരിക്കാത്തതിനാൽ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇന്നും കുടിവെള്ളം മുടങ്ങും.
കഴിഞ്ഞ ഞായറാഴ്ചയാണ് ശാസ്താംകോട്ടയിൽ നിന്നുള്ള പൈപ്പ് ലൈൻ പൊട്ടിയത്. തൊട്ടടുത്ത ദിവസം മുതൽ അറ്റകുറ്റപ്പണി ആരംഭിച്ചെങ്കിലും മണ്ണിടിച്ചിൽ കാരണം മുന്നോട്ടു നീങ്ങാത്ത അവസ്ഥയാണ്. രാത്രി വൈകിയും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് അറ്റകുറ്റപ്പണിക്ക് നേതൃത്വം നൽകുകയാണ്.