
കടപുഴ: പടിഞ്ഞാറെ കല്ലടയിലെ ആദ്യകാല സി.പി.എം പ്രവർത്തകൻ കോയിക്കൽഭാഗം താഴമനവീട്ടിൽ നാണു (78) നിര്യാതനായി. നിരവധി തൊഴിലാളി സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: ഉഷ, രവീന്ദ്രൻ, സത്യൻ, മധു (കെ.എസ്.ആർ.ടി.സി). മരുമക്കൾ: ഗോപാലകൃഷ്‌ണൻ (വിമുക്‌തഭടൻ), ലത, പ്രമീളാദേവി, മിനി (അങ്കണവാടി ജീവനക്കാരി). സഞ്ചയനം 18ന് രാവിലെ 8ന്.