കൊല്ലം: ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചരണ സഭയുടെ ആസ്ട്രേലിയയിലെ പെർത്തിൽ 'ഗുരുധർമ്മ പ്രചരണ സഭ സേവനം ആസ്ട്രേലിയ പെർത്ത്" എന്ന പേരിലുള സംഘടനാ ലോഗോ പ്രകാശനം ശിവഗിരി മഠത്തിൽ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് നിർവഹിച്ചു. സേവനം ആസ്ട്രേലിയ പ്രതിനിധികളായ സായ, ജയകുമാർ, ശ്രീരാജ് എന്നിവർ സന്നിഹിതരായിരുന്നു. ശിവഗിരി മഠത്തിന്റെ നിയന്ത്രണത്തിൽ ആസ്ട്രേലിയയിൽ ഗുരുദേവ സന്ദേശം പ്രചരിപ്പിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.