പരവൂർ: പരവൂരിൽ കുടുംബകോടതി ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലാ ജഡ്ജി എം.ബി.സ്നേഹലതയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി. പരവൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സ്ഥിതി ചെയ്യു ന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് കുടുംബകോടതി ആരംഭിക്കുന്നത്. ഇവിടെ 21 തസ്തികകൾക്ക് കഴിഞ്ഞ ദിവസം മന്ത്രിസഭ യോഗം അംഗീകാരം നൽകിയിരുന്നു.
ജില്ലാ ജഡ്‌ജിക്കൊപ്പം അഡീഷണൽ ജഡ്ജി കെ.എൻ. സുജിത്ത്, മുൻസിഫ് മജിസ്‌ട്രേറ്റ് രാധിക എസ്.നായർ, ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സെബ ഉസ്മാൻ, പരവൂർ ബാർ അസോസിയേഷൻ പ്രസിഡണ്ട് ബി.ശ്രീകണ്ഠൻ നായർ, സെക്രട്ടറി ആർ. ദിലീഷ് കുമാർ, ബി.ജയചന്ദ്രൻ, അരുൺലാൽ എന്നിവരും ഒപ്പമുഉണ്ടായിരുന്നു.