പരവൂർ: പൂതക്കുളം വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം 28 ന് ആരംഭിച്ച് മെയ് 7 ന് ആറാട്ടോടെ സമാപിക്കും. 28ന് രാവിലെ 7ന് ലക്ഷാർച്ചന, വൈകിട്ട് മത്സ്യാവതാര ചാർത്ത്, 29ന് വൈകിട്ട് കൂർമ്മാവതാര ചാർത്തും നാഗരുകാവിൽ സർപ്പബലിയും, 30 ന് വൈകിട്ട് വരാഹാവതാര ചാർത്ത്, മേയ് ഒന്നി​ന് വൈകിട്ട് നരസിംഹാവതാര ചാർത്ത്, 2 ന് വൈകിട്ട് വാമനാവതാര ചാർത്ത്, 3ന് വൈകിട്ട് പരശുരാമാവതാര ചാർത്ത്, തുടർന്ന് സോപാന സംഗീതം. 4ന് രാവിലെ പ്രത്യേക പൂജകൾ, ഉത്സവബലി, വൈകിട്ട് ശ്രീരാമാവതാര ചാർത്ത്, 5 ന് വൈകിട്ട് ബലരാമാവതാര ചാർത്ത്, 6.30ന് ചാക്യാർകൂത്ത്, രാത്രി നൂപുരധ്വനി ഡാൻസ്, 6 ന് വൈകിട്ട് ശ്രീകൃഷ്ണാവതാര ചാർത്ത്, തുടർന്ന് സോപാന സംഗീതം, രാത്രി കഥകളി- കർണ ശപഥം, 7 ന് രാവിലെ സമൂഹപൊങ്കാല, വൈകിട്ട് കൽക്കി അവതാര ചാർത്ത്, രാത്രി 8 ന് നാടൻപാട്ട്.